ad
Deshabhimani

തീർഥക്കുളം സൗന്ദര്യവൽക്കരണം 
പൂർത്തിയായി

മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്‌ണുക്ഷേത്രത്തിലെ ശംഖുതീർഥക്കുളത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 
കൈവരികളും തറയോടുകളും സ്ഥാപിച്ചപ്പോൾ

മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്‌ണുക്ഷേത്രത്തിലെ ശംഖുതീർഥക്കുളത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 
കൈവരികളും തറയോടുകളും സ്ഥാപിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Feb 05, 2026, 12:58 AM | 1 min read

ചെങ്ങന്നൂർ

മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്‌ണു ക്ഷേത്രത്തിലെ ശംഖുതീർഥക്കുള നവീകരണം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സൗന്ദര്യവൽക്കരണം പൂർത്തിയായി. മന്ത്രി സജി ചെറിയാൻ 10ന്‌ വൈകിട്ട് 4.30ന് പദ്ധതി നാടിന്‌ സമർപ്പിക്കും. കുളത്തിന്‌ ചുറ്റും സ്‌റ്റീൽ കൈവരികൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക്‌ വിശ്രമിക്കാൻ സമീപത്തുള്ള മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് തറകൾ കെട്ടി സംരക്ഷിച്ചതിനൊപ്പം കുളത്തിന്‌ ചുറ്റും ഓടുകളും പാകി. എംഎൽഎ ഫണ്ടിൽനിന്ന്‌ 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പ്രദേശവാസികൾ കാലങ്ങളായി ആശ്രയിക്കുന്ന ജലസ്രോതസാണ്. കടുത്തവേനലിലും പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് നിലനിർത്തുന്നതിൽ വലിയ പങ്ക് ഈ കുളം വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ജീർണാവസ്ഥയിലായിരുന്ന കുളം നവീകരിച്ച്‌ സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞവർഷം എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 75 ലക്ഷം രൂപ ചെലവഴിച്ചും ക്ഷേത്രക്കുളം നവീകരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home