തൈനട്ടതിന്റെ പിറ്റേന്ന് തണൽമരങ്ങൾ മുറിച്ചുമാറ്റി

ചമ്പക്കുളം ബസ് സ്‌റ്റാൻഡിന് കിഴക്ക് വശം ഓട്ടോ സ്‌റ്റാൻഡിന് സമീപത്തെ വെട്ടിമാറ്റിയ തണൽമരങ്ങൾ
മങ്കൊമ്പ്
ചമ്പക്കുളം ബസ് സ്‌റ്റാൻഡിന് കിഴക്ക് ഓട്ടോ സ്‌റ്റാൻഡിന് സമീപത്തെ തണൽമരങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനാണ് മരങ്ങൾ വെട്ടിക്കളഞ്ഞതെന്നാണ് ജനപ്രതിനിധികളുടെ വാദം. ഈ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നവ ആയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി ചമ്പക്കുളം കിഴക്കേക്കരയിൽ ബസ് സ്‌റ്റാൻഡ് ഉണ്ടെങ്കിലും ബസ് കാത്തിരിപ്പുകേന്ദ്രം നിലവിലില്ലാത്തതിനാൽ ഈ മരത്തണലിലും കടത്തിണ്ണകളിലുമാണ് ആളുകൾ ബസ് കാത്ത് നിന്നിരുന്നത്. പരിസ്ഥിതിദിനത്തിൽ തൈകൾ വച്ചുപിടിപ്പിച്ചവർ പിറ്റേദിവസം മരങ്ങൾ വെട്ടിക്കളഞ്ഞതിൽ ചമ്പക്കുളം വികസനസമിതി പ്രതിഷേധിച്ചു.









0 comments