മുറഓത്ത് തുടങ്ങി

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ മുറഓത്ത് ചടങ്ങിന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപം തെളിക്കുന്നു
ചേർത്തല
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ മുറഓത്ത് ചടങ്ങ് തുടങ്ങി. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപപ്രകാശനം നടത്തി. ഒക്‌ടോബർ 11 വരെയാണ് ചടങ്ങ്. 12 വർഷത്തിലൊരിക്കൽ നടത്തുന്ന ചടങ്ങാണിത്. കുറവൻ, ഗണകൻ, പുള്ളോൻ, പുലപ്പുള്ളോൻ വിഭാഗക്കാർക്കാണ് നേതൃത്വം. ഉണ്ണി ജ്യോത്സ്യർ കണിച്ചുകുളങ്ങര, ഹരിദാസ് കണിച്ചുകുളങ്ങര, ഉദയകുമാർ ആർ കളക്കാട്ടുവെളി എന്നിവരാണ് ആചാര്യൻമാർ.









0 comments