വ്രീഹി നെൽകൃഷി വിളവെടുത്തു

കാവാലം ഗവ.യുപിഎസിൽ വ്രീഹി നെൽകൃഷിയുടെ വിളവെടുപ്പ് നടന്നപ്പോൾ
മങ്കൊമ്പ്
കാവാലം ഗവ. യുപിഎസിൽ വ്രീഹി നെൽകൃഷി വിളവെടുത്തു. ജൈവകർഷകനായ കലേഷ് കമലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പാടത്തേക്കിറങ്ങാൻ പരിശീലനം നേടിയത്. രക്തശാലി, ഡാബർ ശാലി, ബ്ലാക്ക് റൈസ് തുടങ്ങിയ അപൂർവ ഇനം പൈതൃക നെല്ലിനങ്ങളും കപ്പ, തക്കാളി, കാബേജ്, വഴുതന, പീച്ചിൽ, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളും മറ്റു ഫല വൃക്ഷങ്ങളും സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെയും ക്രിയേറ്റീവ് കോർണറിന്റെയും ഭാഗമായി കൃഷിചെയ്യുന്നു. കൊയ്‌ത്ത് എസ്എംസി ചെയർമാൻ അനിഷ് കുമാർ ഉദ്‌ഘാടനംചെയ്‌തു. പ്രഥമാധ്യാപിക വി വിനീത, സീനിയർ അസി. പി എൻ സിന്ധു, എസ്ആർജി കൺവീനർ കെ സി സുമ, സ്റ്റാഫ് സെക്രട്ടറി ഡോ. വി എസ് പ്രീത, കെ അനുമോൾ, സ്‌കൂൾ സോഷ്യൽ സർവീസ് ക്ലബ് കൺവീനർ ഷിന്റ ആന്റണി, സ്‌കൂൾ ലീഡർ എച്ച് ശ്രീഹരി എന്നിവർ നേതൃത്വംനൽകി.










0 comments