ad
Deshabhimani

ചുവന്നുതന്നെ മാരാരിക്കുളം

ജില്ലാ പഞ്ചായത്ത്‌ മാരാരിക്കുളം ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥി  അഡ്വ. ആർ റിയാസ് ചെത്തികടപ്പുറത്ത് മത്സ്യതൊഴിലാളികളോടൊപ്പം
avatar
കെ എസ്‌ ലാലിച്ചൻ

Published on Dec 06, 2025, 12:35 AM | 1 min read

മാരാരിക്കുളം

തിരമാലകളുടെ ഇരന്പം ജീവിതതാളമാക്കിയ കടലോരഗ്രാമം. ചുടുചോരയാൽ ഇതിഹാസങ്ങൾ രചിച്ച രക്തസാക്ഷി കാട്ടൂർ ജോസഫിന്റെയും മാരാരിക്കുളം രക്തസാക്ഷികളുടെയും നാട്. മത സൗഹാർദ്ദത്തിന്റെ മഹനീയത വിളിച്ചോതുന്ന കണിച്ചുകുളങ്ങരക്ഷേത്രവും പൂങ്കാവ് പള്ളിയും. ഇതാണ്‌ മാരാരിക്കുളം.. ഇവിടെ വീണ്ടും എൽഡിഎഫ് വിജയം ഉറപ്പാക്കി ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി അഡ്വ. ആർ റിയാസ് ജനഹൃദയങ്ങളിലേക്ക്. "റൈറ്റാണ് റിയാസ് ’ എന്ന പ്രചാരണവാക്യം നാട് ഏറ്റെടുത്തു. 33 വാർഡുകളിലും ചിട്ടയോടെയാണ്‌ എൽഡിഎഫിന്റെ പ്രവർത്തനം. വീടുകയറി സ്ക്വാഡ് പ്രവർത്തനങ്ങൾ സജീവമായി. വിദ്യാർഥി, യുവജന നേതാവും വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നയിച്ചും ആര്യാട് ഡിവിഷനിലെ മാതൃക പദ്ധതികളിലൂടെയും ആർജിച്ച അനുഭവക്കരുത്ത്‌ സ്ഥാനാർഥി ആർ റിയാസിന് മുതൽ ക്കൂട്ടാവുകയാണ്. രണ്ടുതവണ ആര്യാട് ഡിവിഷനിൽനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷം നേടിയ ജനകീയത. ​ മണ്ണഞ്ചേരി സ്കൂളിലെ ഫുട്ബാൾ ടർഫ്, കലവൂർ സ്കൂളിലെ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്, ഇന്റർനാഷണൽ ആർട്ട് ഗാലറി, ആലപ്പി ആർട്ട് അക്കാദമി, കലായിടം ദൃശ്യകല പരിശീലന ക്യാമ്പ്, കനോയിങ്, കയാക്കിങ് പരിശീലന കേന്ദ്രം ഇവയൊക്കെ ആർ റിയാസിന്റെ നേതൃത്വത്തിൽ ആര്യാട് ഡിവിഷനിൽ നടപ്പാക്കിയവയാണ്. ഇവയിൽ പലതും മാരാരിക്കുളം ഡിവിഷനിലും നടപ്പാക്കാമെന്ന് ആർ റിയാസ് പറയുന്നു. തൊഴിൽ മേള, കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങൾ എന്നിങ്ങനെയാണ്‌ വാഗ്‌ദാനം. ​ ചെട്ടികാട് മൾട്ടി സ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയും ചെത്തി ഹാർബറും മത്സ്യതൊഴിലാളി സഹായങ്ങളുമൊക്കെ എൽഡിഎഫിന് പിന്തുണയേറ്റുന്നു. ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് കാന, കലുങ്ക് നിർമാണവും തോടുസംരക്ഷണവും റോഡ് അറ്റകുറ്റപണിയും റീ ടാറിങ്ങുമൊക്കെ വാർഡുകളിൽ നടപ്പാക്കി. അഞ്ച് സ്മാർട്ട്‌ അങ്കണവാടികൾ, വനിത വ്യവസായ പാർക്ക്, എസ് എൽ പുരം ഗവ. എച്ച്എസ്എസ്, പൊള്ളേതൈ എച്ച് എസ് എന്നിവിടങ്ങളിൽ ലക്ഷങ്ങളുടെ വികസനപ്രവർത്തനം എന്നിവ മറക്കാനാകില്ല. ​ യുഡിഎഫ് സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ചുവരെഴുഴി പോസ്റ്റർ അടിച്ച്‌ വോട്ടഭ്യർഥന തുടങ്ങിയപ്പോൾ വെട്ടി. ഇതോടെ പ്രവർത്തകർ നിർജീവമായി. ജില്ലാ കൗൺസിൽ മുതൽ മാരാരിക്കുളം ഡിവിഷൻ ചുവന്നു തന്നെയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home