ad
Deshabhimani

രാജേഷിനായി ക്രിസ-്‌മസ് ദിനത്തിൽ 
മുട്ടാർ ജനത കൈകോർക്കുന്നു

രാജേഷ്

രാജേഷ്

വെബ് ഡെസ്ക്

Published on Dec 25, 2025, 12:30 AM | 1 min read

​മങ്കൊമ്പ്

മുട്ടാർ പഞ്ചായത്ത് 10–ാം വാർഡിൽ ആറുപറയിൽ എ ആർ രാജേഷ്‌കുമാറിനായി നാട്‌ കൈകോർക്കുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായ വോളിബോൾ കളിക്കാരനും ജെസിബി ഓപ്പറേറ്ററുമായ രാജേഷിനെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാൻ ഹൃദയശസ്‌ത്രക്രിയ അടിയന്തരമായി ചെയ്യണം. എന്നാൽ ഇതിനാവശ്യമായ അഞ്ചുലക്ഷം രൂപ കുടുംബത്തിന്‌ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സഹായഹസ-്‌തവുമായി മുട്ടാർ നിവാസികൾ മുന്നിട്ടിറങ്ങുന്നത്‌. വ്യാഴം രാവിലെ ഒമ്പതുമുതൽ മുട്ടാർ പഞ്ചായത്തിന്റെ നാലുമുതൽ 11 വരെയുള്ള എട്ടുവാർഡുകളിലായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുക സമാഹരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home