ad
Deshabhimani

ത്രിദിന സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

ഓർത്തഡോക-്സ് സഭാ വൈദികസംഘം ആഗോള സമ്മേളനത്തിന്റെ ലോഗോ വൈദിക സംഘം പ്രസിഡന്റ് 
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പ്രകാശിപ്പിക്കുന്നു

ഓർത്തഡോക-്സ് സഭാ വൈദികസംഘം ആഗോള സമ്മേളനത്തിന്റെ ലോഗോ വൈദിക സംഘം പ്രസിഡന്റ് 
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Apr 23, 2026, 12:00 AM | 1 min read

മാന്നാർ

മലങ്കര ഓർത്തഡോക-്‌സ്‌ സുറിയാനി സഭയുടെ വൈദിക കൂട്ടായ-്‌മയായ സെന്റ് തോമസ് ഓർത്തഡോക-്‌സ്‌ വൈദികസംഘത്തിന്റെ ആഗോള ത്രിദിന സമ്മേളനം മെയ് 19, 20, 21 തീയതികളിൽ പരുമലയിൽ നടക്കും. മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. വിവിധ ഭാഗങ്ങളിലുള്ള 32 ഭദ്രാസനങ്ങളിൽനിന്ന്‌ ആയിരത്തിലധികം വൈദികർ സംഗമത്തിൽ പങ്കുചേരും. സമ്മേളനത്തിന്റെ ഔദ്യോഗികലോഗോ വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പ്രകാശിപ്പിച്ചു. വൈദികസംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി ജോർജ്‌, ജോയിന്റ് സെക്രട്ടറി ഫാ. ഡോ. മാത്യു വർഗീസ്, ജനറൽ സെക്രട്ടറിമാരായ ഫാ. ലെസ-്‌ലി പി ചെറിയാൻ, ഫാ. മിഥുൻ വർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന്‌ വിപുലമായ സ്വാഗതസംഘം രൂപീകരികരിച്ച് പരുമലയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി ജോർജ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home