ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി എൽഡിഎഫ് ബഹിഷ്‌കരിച്ചു

ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച എൽഡിഎഫ് അംഗങ്ങൾ ഓഫീസിന് മുന്നിൽ ധർണ നടത്തുന്നു
മാന്നാർ
പഞ്ചായത്തീരാജ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്ന നടപടിക്കെതിരെ ചൊവ്വാഴ്‌ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി എൽഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു.
പഞ്ചായത്ത് കമ്മിറ്റി യോഗതീരുമാനങ്ങൾ രേഖാമൂലം നൽകുകയോ അംഗങ്ങളുടെ അഭിപ്രായങ്ങൾ മിനിട്‌സിൽ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല. പഞ്ചായത്തീരാജ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത തീരുമാനങ്ങൾ നടപ്പാക്കുന്നു. വിവിധ വിഷയങ്ങളിലുള്ള
ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും, വിയോജനക്കുറിപ്പുകളും രേഖപ്പെടുത്താതെ തീരുമാനങ്ങൾ കെ സ്‌മാർട്ടിൽ അപ്‌ലോഡ് ചെയ്യുകയാണ്.
ആഗസ്‌ത് 11ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ വിഷയം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തപ്പോൾ പഞ്ചായത്ത് സെക്രട്ടറി മിനിട്‌സ് തിരുത്തി നൽകാമെന്ന് അംഗങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. മുൻ എൽഡിഎഫ് ഭരണസമിതിയുടെ പദ്ധതികൾ നടപ്പാക്കുന്നതിലും വലിയവീഴ്‌ചയാണ് നിലവിലെ ഭരണസമിതി വരുത്തിയിരിക്കുന്നതെന്ന് എൽഡിഎഫ് അംഗങ്ങളായ ബെറ്റ്സി ജിനു, അജിത ദേവരാജൻ, സിബു വർഗീസ്, മഞ്‌ജു എം രഞ്‌ജിത്ത്, പ്രദീപ് പ്രഭാകരൻ, സുജിത് സുരേന്ദ്രൻ, ഷിബു കിളിയമ്മൻ തറയിൽ എന്നിവർ പറഞ്ഞു.










0 comments