ചീരകൃഷിയുടെ വിളവെടുപ്പ് നടന്നു

എസ് എൽ പുരം ജി ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവണ്മെന്റ് ഹയർസെക്കൻ്ററി സകൂളിലെ പച്ചക്കറിത്തോട്ടത്തിലെ ചീരകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാക്ഷണൻ നിർവ്വഹിക്കുന്നു
കഞ്ഞിക്കുഴി
എസ് എൽ പുരം ജി ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ചീരകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് അംഗം ഇന്ദിര, പി ടി എ പ്രസിഡന്റ് ശാലിനി, എസ് എം സി ചെയർമാൻ മനോജ് വാസു എന്നിവർ പങ്കെടുത്തു.










0 comments