ad
Deshabhimani

"ചോരാത്ത വീട്'

50–ാംവീടിന്‌ കല്ലിട്ടു

House

'ചോരാത്ത വീട്' പദ്ധതിയിൽ നിർമിക്കുന്ന 50–ാമത് വീടിന്‌ മന്ത്രി സജി ചെറിയാൻ കല്ലിടുന്നു

വെബ് ഡെസ്ക്

Published on Sep 21, 2025, 12:33 AM | 1 min read

മാന്നാര്‍

"ചോരാത്ത വീട്' പദ്ധതിയിൽ സുമനസുകളുടെ സഹകരണത്തോടെ നിർമിക്കുന്ന 50–ാംവീടിന്‌ മന്ത്രി സജി ചെറിയാന്‍ കല്ലിട്ടു. മാന്നാര്‍ പഞ്ചായത്ത് ആലുമ്മൂട് ജങ്ഷന് തെക്ക് കുട്ടമ്പേരൂര്‍ പൊന്നംപറമ്പിൽ റഹീമിനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ച് നൽകുന്നത്. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ എ കരിം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, വി ആർ ശിവപ്രസാദ്, അജിത് പഴവൂർ, പുഷ്പ ശശികുമാർ, പ്രൊഫ. പി ഡി ശശിധരൻ, ജേക്കബ് തോമസ് അരികുപുറം, പി എൻ ശെൽവരാജൻ, സണ്ണി കോവിലകം, റോയി പുത്തൻപുരയ്ക്കൽ, സി എം സുലൈമാൻ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home