അർത്തുങ്കൽ പെരുന്നാളിന് 10ന് കൊടിയേറും
അര്‍ത്തുങ്കല്‍ പള്ളി
ചേർത്തല
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളിന്(അർത്തുങ്കൽ പെരുന്നാൾ) 10ന് കൊടിയേറും. 18ന് രാവിലെ അഞ്ചിന് നടതുറക്കും. 20നാണ് തിരുനാൾ മഹോത്സവം. 27ന് കൃതജ്ഞതാ ദിനാചരണത്തോടെ എട്ടാംപെരുന്നാൾ സമാപിക്കും. ബസിലിക്കയും സർക്കാർ സംവിധാനങ്ങളുംചേർന്ന് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. പാലായിൽനിന്നുള്ള പതാക ശനി രാവിലെ 10ന് ബസിലിക്കയിലെത്തും. 5.30ന് പതാകപ്രയാണം കടപ്പുറത്തുനിന്ന് പുറപ്പെടും. 6.30ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറന്പിൽ കൊടിയേറ്റും. ഏഴിന് മെത്രാന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 11ന് സാമൂഹികദിനവും 12ന് വനിതാദിനവും 13ന് തൊഴിലാളിദിനവും 14ന് സന്യസ്‌തദിനവും ആചരിക്കും. 15ന് സാംസ്‌കാരികദിനത്തിൽ രാത്രി 7.30ന് കലാസന്ധ്യ. 18ന് സമുദായദിനവും 19ന് മാതൃപിതൃദിനവും ആചരിക്കും. 18ന് രാവിലെ 11ന് തിരുവല്ലരൂപത മെത്രാൻ ഡോ. തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലും വൈകിട്ട് ആറിന് കണ്ണൂർരൂപത സഹമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാർമികത്വത്തിലും ദിവ്യബലി. 19ന് കാരുണ്യദിനാചരണം. പകൽ 11ന് തൃശൂർ രൂപത സഹായമെത്രാൻ ഡോ. ടോണി നിലംകാവിൽ ദിവ്യബലിക്ക് മുഖ്യകാർമികനാകും.










0 comments