ad
Deshabhimani

നായ കയറിയെന്ന്‌ നാട്ടുകാർക്ക്‌ സംശയം

അഗ്‌നിരക്ഷാസേന ജലസംഭരണി 
പരിശോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2025, 12:06 AM | 1 min read

ചേര്‍ത്തല

കടക്കരപ്പള്ളി കൊട്ടാരം ജലസംഭരണിയുടെ മുകളിൽ തെരുവുനായ കയറിയതായി നാട്ടുകാർ സംശയം ഉയർത്തിയതോടെ അധികൃതർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാസേന നായപിടിത്തക്കാരുടെ സഹായത്തോടെ 100 അടിയോളം ഉയരെ സംഭരണിയിലെത്തിയാണ്‌ പരിശോധിച്ചത്‌. ചെറിയ പടവുകളാണ് ജലസംഭരണിയിലേക്കുള്ളത്. പ്രവേശിക്കുന്നയിടത്ത്‌ ഗേറ്റുണ്ട്. ജലസംഭരണിയുടെ മുകളില്‍ നായയുടെ കുരകേട്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വ്യാഴം രാവിലെയായിരുന്നു അഗ്നിരക്ഷാസേനയുടെ പരിശോധന. നായ മുകളിലെത്താൻ സാധ്യതയില്ലെന്നും ജലസംഭരണി സുരക്ഷിതമാണെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു. മൂടിയുള്ളതാണ്‌ സംഭരണി. സംശയം ഉയർന്ന സാഹചര്യത്തിൽ സംഭരണി ശുദ്ധീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home