ഫാർമോത്സവം തുടങ്ങി

കേരള സ്‌റ്റേറ്റ് സെൽഫ് ഫിനാൻസിങ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നേതൃത്വത്തിലെ ഫാർമോത്സവം മുൻമന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സംസ്ഥാനത്തെ ഫാർമസി വിദ്യാർഥികളുടെ കലാമാമാങ്കം ഫാർമോത്സവം മുൻമന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കേരള സ്‌റ്റേറ്റ് സെൽഫ് ഫിനാൻസിങ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേൻ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ചേർത്തല സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസിയാണ് ആതിഥേയർ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. ഡോ. ജോസഫ് സാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷനായി. സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സിസ്‌റ്റർ പി എ ഡെയ്‌സി സ്വാഗതംപറഞ്ഞു. കോളേജ് ഡയറക്‌ടർ ഡോ. സിസ്‌റ്റർ ബെറ്റി കാർല, സെക്രട്ടറി ഇ രാജിതൻ, ഡീന ദാസ്, പ്രൊഫ. ജി ബോബി ജോൺസ് എന്നിവർ സംസാരിച്ചു. 32 ഫാർമസി കോളേജിലെ 1500ലേറെ കുട്ടികൾ വിവിധയിനങ്ങളിൽ മാറ്റുരയ്‌ക്കും.










0 comments