ad
Deshabhimani

വാക്ക്‌ പാലിക്കണമെന്നാവശ്യം

പ്രതിഷേധിച്ച്‌ കുടുംബം

protested

വൈദ്യുതാഘാതമേറ്റ്‌ മരിച്ച കർഷകത്തൊഴിലാളി വനിതയുടെ കുടുംബം സമരത്തിൽ

വെബ് ഡെസ്ക്

Published on Jun 05, 2026, 12:31 AM | 1 min read

ഹരിപ്പാട്

വൈദ്യുതാഘാതമേറ്റ് മരിച്ച പള്ളിപ്പാട് സ്വദേശിനിയായ കർഷകത്തൊഴിലാളിയുടെ കുടുംബത്തിന് കെഎസ്ഇബി നൽകിയ വാഗ്‌ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പള്ളിപ്പാട്ടെ വൈദ്യുതി സെക്ഷൻ ഓഫീസിന്‌ മുന്നിൽ നിൽപ്പുസമരം നടത്തി. ​ഒക്‌ടോബർ 12-ന് പള്ളിപ്പാട് പനമുട്ട് പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റാണ്‌ പള്ളിപ്പാട് മൂന്നാം വാർഡിൽ പുത്തൻപുരയിൽ സരള മരിച്ചത്‌. സഹപ്രവർത്തകയായ നേരേമ്പറമ്പിൽ ലതയെ (58) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വാഗ്‌ദാനംചെയ്‌ത നഷ്‌ടപരിഹാരവും ജോലിയും നൽകിയില്ലെന്നാണ് പരാതി. അമ്മ ഗൗരി, സഹോദരി വത്സല, മക്കളായ നിഷാര, നീതു എന്നിവരാണ്‌ പ്രതിഷേധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home