ad
Deshabhimani

തൊഴിലുറപ്പ്‌ വധം

വയോജനങ്ങൾ പ്രതിഷേധിച്ചു

thozhil urappu

വിബിജി റാംജി പദ്ധതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി ഉല്ലാസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 31, 2025, 12:40 AM | 1 min read

ആലപ്പുഴ

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാർലമെന്റ് പാസാക്കിയ വിബിജി റാംജി പദ്ധതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തമ്പകച്ചുവട് പോസ്റ്റോഫീസിന് മുനിൽ വയോജനങ്ങൾ പ്രതിഷേധിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി ഉല്ലാസ് ധർണ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ കെ ഹരിഹര പണിക്കർ അധ്യക്ഷനായി. നേതാക്കളായ ജി മോനി, സത്യപ്രകാശ്, കെ പി മോഹൻദാസ്, കെ എസ്‌ രമേശ് കുമാർ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home