ഉശിരോടെ കായംകുളത്തിന്റെ വികസനനായിക

എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ കണ്ടല്ലൂരിൽ വോട്ടഭ്യർഥിക്കുന്നു
കായംകുളം
മണ്ഡലത്തെയാകെ വികസനമുന്നേറ്റത്തിലേക്ക് നയിച്ച എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്ക് നഗരഹൃദയത്തിൽ സ്‌നേഹോഷ്‌മളവരവേൽപ്പ്. വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥിയെ മധുരപലഹാരങ്ങൾ അടക്കം നൽകിയാണ് വ്യാപാരികൾ സ്വീകരിച്ചത്. കോടികൾ ചെലവഴിച്ച് കായംകുളം ഗവ. താലൂക്ക് ആശുപത്രിയതി അത്യാധുനിക നിലവാരത്തിലേക്കുയർത്തിയതിനുള്ള കടപ്പാട് പലരും രേഖപ്പെടുത്തി. കെഎസ്ആർടിസി സ്‌റ്റാൻഡ് നവീകരണം, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ വികസനം, പാർക്ക് മൈതാനം പാലം നിർമാണം, പ്രൗഢമായ കായംകുളം കോടതി കെട്ടിടം നാടിന് സമർപ്പിച്ചത്, മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമാണം അവസാനഘട്ടത്തിലായത് എന്നിവ പട്ടണത്തിന്റെ മാത്രം വികസനമുന്നേറ്റ നേർക്കാഴ്‌ചകളാണ്. ഗവ. ഗസ്‌റ്റ് ഹൗസ് നവീകരണവും പൂർത്തിയായിക്കഴിഞ്ഞു. കന്നീസാ കടവ് പാലം മാർക്കറ്റ് പാലം എന്നിവയുടെ നിർമാണത്തിന് തുടക്കംകുറിച്ചതും ടൗണിന് വികസനക്കുതിപ്പായി. കണ്ടല്ലൂരിലും പ്രതിഭയ്‌ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.










0 comments