ad
Deshabhimani

നാട്‌ അണിനിരന്നു; സമരക്കരുത്തുമായി

struggle

കായംകുളം ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 12:29 AM | 1 min read

ആലപ്പുഴ

അടിക്കടി ഇന്ധനവില വർധിപ്പിച്ച്‌ നാടിനെ പിഴിയുന്നതിൽ രോഷത്തോടെ ജനങ്ങൾ അണിനിരന്നു. ഇന്ധനവില കൂട്ടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്താൽ പൊറുതിമുട്ടിയവർ സർക്കാരുകളെ തിരുത്തിക്കാൻ സമരക്കരുത്ത്‌ കാട്ടിയാണ്‌ തെരുവിലിറങ്ങിയത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ 15 ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിൽ നാടിന്റെ പ്രതിഷേധം അലയടിച്ചു. ഹരിപ്പാട് ഹരിപ്പാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും തുടർന്ന്‌ ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പ്രസാദ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് സുരേഷ്, സി രത്നകുമാർ, എം എം അനസ് അലി, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ​കാർത്തികപ്പള്ളി കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി കാർത്തികപ്പള്ളി പോസ്‌റ്റോഫീസിലേക്ക്‌ മാർച്ചും തുടർന്ന്‌ ധർണയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ എൻ തമ്പി അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി എസ് താഹ, ബി രാജേന്ദ്രൻ, ബി കൃഷ്ണകുമാർ, കെ ശ്രീകുമാർ, പി എ അഖിൽ, ടി സുരേന്ദ്രൻ, ആർ വിജയകുമാർ, പി കെ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കായംകുളം കായംകുളം ഏരിയ കമ്മിറ്റി കായംകുളം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും തുടർന്ന്‌ ധർണയും സംഘടിപ്പിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ധർണ ഉദ്ഘാടനംചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഷെയ്ക് പി ഹാരീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, യു പ്രതിഭ, ഏരിയ സെക്രട്ടറി ബി അബിൻഷാ, പി അരവിന്ദാക്ഷൻ, എസ് നസീം, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home