ad
Deshabhimani

മാലിന്യം വലിച്ചെറിയില്ലെന്നുറപ്പിച്ച്‌ നാട്‌

District Panchayat President KG Rajeshwari conducts the district-level inauguration of the Anti-Littering Week.

വലിച്ചെറിയൽ വിരുദ്ധ വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jan 02, 2025, 02:55 AM | 1 min read

മാരാരിക്കുളം
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു. ലെപ്രസി ജങ്‌ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സംഗീത അധ്യക്ഷയായി. നവകേരള മിഷൻ കോ ഓർഡിനേറ്റർ കെ എസ് രാജേഷ് ശുചിത്വ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ, തദ്ദേശ സ്വയം ഭരണ ജില്ലാ ജോയിന്റ് ഡയറക്‌ടർ എസ് ശ്രീകുമാർ, കുടുംബശ്രീ ഡിഎംസി എസ് രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇന്ദിര തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി അരുൺദേവ്, സിഡിഎസ് ചെയർപേഴ്സൺ ജി ലളിത , പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷൻ പി ജെ ഇമ്മാനുവൽ, പഞ്ചായത്ത്‌ അംഗങ്ങളായ ശിഖിവാഹനൻ, സി എസ് ജയചന്ദ്രൻ, സുമ ശിവദാസ്, എം ജി പ്രസന്ന , ടി പി ഷാജി, തദ്ദേശ സ്വയംഭരണ ജില്ലാ അസിസ്റ്റന്റ് ഡയറക്‌ടർ സി കെ ഷിബു, പഞ്ചായത്ത് സെക്രട്ടറി കെ രേഖ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home