ad
Deshabhimani

ഇളംമഞ്ഞിൻ കുളിരോർമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2026, 02:27 AM | 1 min read

ആലപ്പി അഷറഫ്

നാലുപതിറ്റാണ്ടു മുന്പാണ്‌ ഞാൻ ‘നിന്നിഷ്‌ടം എന്നിഷ്‌ടം’ എന്ന സിനിമ സംവിധാനം ചെയ്യുന്നത്‌. അതിലെ ‘ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ’ എന്ന പാട്ട്‌ ഇന്നും വലിയ ഹിറ്റാണ്‌. ജാനകിയമ്മയും യേശുദാസും ചേർന്നുപാടിയ യുഗ്‌മഗാനമാണ്‌ ഇത്‌. മങ്കൊന്പ്‌ ഗോപാലകൃഷ്‌ണന്റേതാണ്‌ രചന. കണ്ണൂർ രാജനാണ്‌ സംഗീതം നൽകിയത്‌. ചെന്നൈ തരംഗിണി സ്‌റ്റുഡിയോയിൽ ഒരുദിവസം ഉച്ചകഴിഞ്ഞായിരുന്നു റെക്കോഡിങ്‌. ജാനകിയമ്മ പാടി റെക്കോഡിങ്‌ കഴിഞ്ഞു. സംവിധായകനായ ഞാനും സംഗീത സംവിധായകൻ കണ്ണൂർ രാജനും പൂർണ തൃപ്‌തർ. റെക്കോഡിസ്‌റ്റ്‌ സ്‌റ്റുഡിയോയിലെ ഉപകരണങ്ങൾ എല്ലാം ഓഫ്‌ ചെയ്‌തു. അപ്പോൾ ജാനകിയമ്മ അദ്ദേഹത്തിന്‌ മുന്നിലെത്തി. ‘‘എനിക്ക്‌ പാട്ട്‌ ഒന്ന്‌ കേൾക്കണം’’ എന്നായിരുന്നു അവരുടെ ആവശ്യം. റെക്കോഡിസ്‌റ്റ്‌ പാട്ട്‌ കേൾപ്പിച്ചു. കേട്ടതിന്‌ ശേഷം അവർ പറഞ്ഞു. ‘’എനിക്കിത്‌ ഒന്നുകൂടി പാടണം’’. സ്‌റ്റുഡിയോ വീണ്ടും റെക്കോഡിങ്ങിന്‌ സജ്ജമായി. ജാനകിയമ്മ വീണ്ടും പാടി. ആദ്യത്തേതിനേക്കാളും മനോഹരമായി. പാട്ടിലെ യേശുദാസിന്റെ ഭാഗം പിറ്റേന്നാണ്‌ റെക്കോഡ്‌ ചെയ്‌തത്‌. ജാനകിയമ്മ പാടിയത്‌ കേട്ടതിന്‌ ശേഷമാണ്‌ ‘‘മോഹഭംഗ മനസിലെ’’ എന്നു തുടങ്ങുന്ന ഭാഗം യേശുദാസ്‌ പാടിയത്‌. പാട്ട്‌ ഇന്നും യുട്യൂബിൽ ഹിറ്റ്‌ ചാർട്ടിൽ ഒന്നാമതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home