ശ്രീനാരായണഗുരുവിന് പള്ളിയുടെ വരവേൽപ്പ്

തിരുനല്ലൂർ ശ്രീവിശാഖപുരം ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കാനുള്ള ശ്രീനാരായണഗുരു പ്രതിമയ്‌ക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി നൽകിയ വരവേൽപ്പ്
ചേർത്തല
തിരുനല്ലൂർ ശ്രീവിശാഖപുരം ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണഗുരു പ്രതിമയ്‌ക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പാരിഷ് കൗൺസിൽ വരവേൽപ്പ് നൽകി. ഗുരുപ്രതിമയിൽ പുഷ്‌പമാല ചാർത്തിയും പുഷ്‌പവൃഷ്‌ടി നടത്തിയുമായിരുന്നു വരവേൽപ്പ്. വികാരി പീറ്റർ കണ്ണന്പുഴ, സഹവികാരി വിൻ തോമസ്, ബെന്നി ജോൺ, സെന്തോ ജോസഫ് എന്നിവരും കന്യാസ്‌ത്രീകളും നേതൃത്വംനൽകി.









0 comments