ad
Deshabhimani

നിയന്ത്രണംവിട്ട കാർ മറിഞ്ഞു

ഇടയാഴം കല്ലറ റോഡിൽ വല്യാറ ഭാഗത്ത് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പാടത്തക്ക് മറിഞ്ഞ കാർ

ഇടയാഴം കല്ലറ റോഡിൽ വല്യാറ ഭാഗത്ത് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പാടത്തക്ക് മറിഞ്ഞ കാർ

വെബ് ഡെസ്ക്

Published on Apr 15, 2026, 01:22 AM | 1 min read

വൈക്കം ​

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചുതകർത്ത ശേഷം പാടത്തേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചുപേർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ക്രിസ്റ്റിയും ഭാര്യയും മൂന്നുകുട്ടികളും സഞ്ചരിച്ച കാറാണ് ചൊവ്വാ പകൽ 12 ഓടെ ഇടയാഴം വല്യാറ ഭാഗത്ത്‌ അപകടത്തിൽപ്പെട്ടത്‌. പാടത്ത് വെള്ളം കുറവായതിനാൽ വൻ ദുരന്തമൊഴിവായി. മറിഞ്ഞുകിടന്ന കാറിൽ കുട്ടികളുണ്ടായിരുന്ന ഭാഗത്ത് വെള്ളം കയറിയിരുന്നു. സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home