കൽക്കുളത്താൽ പാലം സമർപ്പിച്ചു

വള്ളികുന്നം കൽക്കുളത്താൽ പാലം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
വള്ളികുന്നം കൽക്കുളത്താൽ പാലം എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംപി സി എസ് സുജാത, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, ജില്ലാ പഞ്ചായത്ത് അംഗം ബി രാജലക്ഷ്‌മി, പഞ്ചായത്ത് പ്രസിഡന്റ് സി അനിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി രോഹിണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ അശ്വതി, ജയമോഹൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഗീത മധു എന്നിവർ സംസാരിച്ചു.










0 comments