"എക്കോസ് ഓഫ് ലൈറ്റിന്' തുടക്കം

ടീം ബിഎൽഎസ്‌എസ്‌ഡിയുടെ "എക്കോസ് ഓഫ് ലൈറ്റ്' കലാപ്രദർശനം ആലപ്പുഴ അഡീഷണൽ പൊലീസ് സുപ്രണ്ട് ജിൽസൺ മാത്യു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആർട്ട് ഗ്യാലറിയിൽ 29 വരെ ടീം ബിഎൽഎസ്‌എസ്‌ഡി അവതരിപ്പിക്കുന്ന "എക്കോസ് ഓഫ് ലൈറ്റ്' കലാപ്രദർശനത്തിന് തുടക്കമായി. ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് ജിൽസൺ മാത്യു ഉദ്ഘാടനംചെയ്തു. ചിത്രകാരി എം ഡി സീന അധ്യക്ഷയായി. വി എസ് ദിവ്യ, ആലപ്പുഴ ലജനത്ത് സ്കൂൾ ചിത്രകല അധ്യാപകൻ ജി ശ്രീകുമാർ, ഡോ. കെ ഹരിപ്രസാദ്, ടീം ബിഎൽഎസ്‌എസ്‌ഡി അംഗങ്ങളായ സ്മിത, ലക്ഷ്മി, ബിജു തമ്പകച്ചുവട് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന, ചിത്രകലയിൽ താൽപരരായ 21 പേരെ കൂട്ടി ചേർത്താണ് പ്രദർശനം.










0 comments