തണ്ടാൻ അസോസിയേഷൻ സംസ്ഥാന സമ്മേളനം

കാർത്തികപ്പള്ളി
തണ്ടാൻ അസോസിയേഷൻ സംസ്ഥാന സമ്മേളനവും ചികിത്സാ സഹായധന വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടന്നു. സംസ്ഥാന പ്രസിഡന്റ് എൻ പൊടിയൻ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് എൻ രാജൻ അധ്യക്ഷനായി. കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി ദിവാകരൻ, കെ കൃഷ്‌ണൻ, വി രഘു, എൽ സജിത, കെ ശശി, ഷമ്മി, വി സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ പൊടിയൻ (പ്രസിഡന്റ്), എൻ രാജൻ (വൈസ്‌പ്രസിഡന്റ്), വി ദിവാകരൻ (ജനറൽ സെക്രട്ടറി), കെ മുരളീധരൻ (ജോയിന്റ് സെക്രട്ടറി).









0 comments