നെടുമുടിയിൽ തൈച്ചേരി പാലം തുറന്നു

നെടുമുടി–തൈച്ചേരി പാലം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
തകഴി
നെടുമുടി പഞ്ചായത്തിലെ കരുമാടി – വിളക്കുമരം റോഡിൽ നിർമാണം പൂർത്തിയാക്കിയ തൈച്ചേരി പാലം തോമസ് കെ തോമസ് എംഎൽഎ നാടിന് സമർപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 4.75 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. പാലം യാഥാർഥ്യമായതോടെ കുട്ടനാടിന്റെ ഉൾനാടൻ പ്രദേശങ്ങളിലെ ഗതാഗതസൗകര്യം വലിയ രീതിയിൽ മെച്ചപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആന്റണി വഞ്ചിക്കൽ, ഇന്ദുഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക പ്രലോഷ്, പഞ്ചായത്ത് അംഗം ലേഖ വിനോദ്, ഫാ. ജോൺ മഠത്തിൽപറമ്പിൽ, എൻസിപി ജില്ലാ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments