ad
Deshabhimani

ഓവർഹെഡ് ടാങ്ക് നിർമാണത്തിന് 
ടെസ്‌റ്റ്‌ പൈലിങ്‌ ആരംഭിച്ചു

ഓവർഹെഡ് ടാങ്ക് നിർമാണത്തിനുള്ള ടെസ്‌റ്റ്‌ പൈലിങ്‌ പ്രവൃത്തികൾ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി സത്യദാസ് ഉദ്‌ഘാടനംചെയ്യുന്നു

ഓവർഹെഡ് ടാങ്ക് നിർമാണത്തിനുള്ള ടെസ്‌റ്റ്‌ പൈലിങ്‌ പ്രവൃത്തികൾ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി സത്യദാസ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 08, 2025, 01:43 AM | 1 min read

മങ്കൊമ്പ്

കുട്ടനാട് കുടിവെള്ള പദ്ധതിക്ക്‌ പ്രാരംഭംകുറിച്ച്‌ കാവാലം പഞ്ചായത്തിൽ ഓവർഹെഡ് ടാങ്ക് നിർമാണത്തിനുള്ള ടെസ്‌റ്റ്‌ പൈലിങ്‌ ആരംഭിച്ചു. കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം എൽഡിഎഫ് സർക്കാർ 289.54 കോടിയുടെ സമഗ്ര കുട്ടനാട് ശുദ്ധജല വിതരണ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ 385.013 കോടി രൂപയായി തുക വർധിപ്പിച്ചു. നീരേറ്റുപുറത്തെ ജലശുദ്ധീകരണശാലയുടെ ശേഷി വർധിപ്പിച്ച്‌ കുട്ടനാട്ടിലെ 13 പഞ്ചായത്തിലും ഓവർഹെഡ്‌ ടാങ്കുകൾ നിർമിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. കുട്ടനാട് നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തിനാണ്‌ നീരേറ്റുപുറത്തെ ശുദ്ധീകരണശാലയിൽനിന്ന് ദിവസം 1.40 കോടി ലിറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിച്ച് വിതരണംചെയ-്‌തു തുടങ്ങിയത്. എന്നാൽ തകഴിയും നെടുമുടിയും കൈനകരിയും കൂടി ചേർന്ന് 13 പഞ്ചായത്തുൾപ്പെടുന്ന മണ്ഡലമായി കുട്ടനാട് വികസിച്ചതും പ്ലാന്റിന്റെ പ്രവർത്തനക്ഷമത കേവലം 60 ലക്ഷം ലിറ്ററായി കുറഞ്ഞതും കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം വർധിപ്പിച്ചു. ഇത് പരിഹരിക്കാനാണ്‌ ഒമ്പത്‌ പാക്കേജുകളായി പദ്ധതി നടപ്പാക്കുന്നത്. ആദ്യ പാക്കേജിൽ ശുദ്ധീകരണശാലയുടെ നിർമാണമാണ് പ്രധാനം. ദിവസം മൂന്നുകോടി ലിറ്റർ ശേഷിയുള്ള പുതിയ പ്ലാന്റ്‌ നിർമാണവും നിലവിലുള്ള പ്ലാന്റ്‌ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. ഇത് നീരേറ്റുപുറത്ത് ആരംഭിച്ചുകഴിഞ്ഞു. പാക്കേജ് ആറിൽപ്പെടുന്ന പ്രവൃത്തികളാണ്‌ പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്കും വിതരണശൃംഖലയും സ്ഥാപിക്കുന്നത്‌. കാവാലം പഞ്ചായത്തിൽ ഓവർഹെഡ് ടാങ്ക് നിർമാണത്തിനുള്ള ടെസ്‌റ്റ്‌ പൈലിങ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ടി സത്യദാസ് ഉദ്‌ഘാടനംചെയ-്‌തു. ജനപ്രതിനിധികൾ, രാഷ്‌ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home