അന്യായ സ്ഥലംമാറ്റം
അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

അന്യായമായ സ്ഥലംമാറ്റത്തിനെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗം കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വിദ്യാഭ്യാസ – തദ്ദേശ വകുപ്പുകളിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് നടത്തിയ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിന് മുന്നിൽ യോഗം കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബുവും തദ്ദേശ ജോയിന്റ് ഡയറക്‌ടർ ഓഫീസിന് മുന്നിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷും ഉദ്ഘാടനംചെയ്‌തു.
കെജിഒഎ ജില്ലാ സെക്രട്ടറി റെനി സെബാസ്‌റ്റ്യൻ, എൻജിഒ യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ് ജി രാജേഷ്, ജോയിന്റ് സെക്രട്ടറി സി സി നയനൻ, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജോസഫ് എന്നിവർ സംസാരിച്ചു.









0 comments