ad
Deshabhimani

അധ്യാപക– വിദ്യാർഥി അനുപാതം 
പരിഷ്‌കരിക്കണം: കെഎസ്‌ടിഎ

കായംകുളത്ത് കെഎസ്ടിഎ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എസ് സബിത സംസാരിക്കുന്നു

കായംകുളത്ത് കെഎസ്ടിഎ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എസ് സബിത സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jan 12, 2026, 12:47 AM | 1 min read

കായംകുളം ​

കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കാൻ ആഹ്വാനം ചെയ്‌ത്‌ കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു. ഫെഡറൽ തത്വങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങളും വിഭവങ്ങളും കവർന്നെടുക്കുകയാണ്. കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത വിവേചനമാണ് വച്ചുപുലർത്തുന്നത്. കോൺഗ്രസ്‌ ഭരണകാലത്തെ കേന്ദ്ര അവഗണന ബിജെപി വന്നതോടെ ഉപരോധമായി മാറി. ഫെബ്രുവരി 12ന് എഫ്എസ്ഇടിഒ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക, കായികാധ്യാപകരെ സംരക്ഷിക്കുക, അധ്യാപക – വിദ്യാർഥി അനുപാതം പരിഷ്‌കരിക്കുക, ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത വിദ്യാലയങ്ങളുടെ ഭൗതികവികസനം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പ്രതിനിധികളുടെ പൊതുചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി എസ് സബിത, ജില്ലാ സെക്രട്ടറി പി ഡി ജോഷി എന്നിവർ മറുപടി പറഞ്ഞു. 
 ക്രഡൻഷ്യൽ റിപ്പോർട്ടും, പ്രമേയങ്ങളും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ എച്ച് ബാബുജാൻ, വൈസ്ചെയർമാൻ ബി അബിൻഷ, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, സംസ്ഥാന കമ്മിറ്റി അംഗം എസ് സത്യജ്യോതി, ജില്ലാ പ്രസിഡന്റ്‌ സി ജ്യോതികുമാർ, സംഘാടകസമിതി ജനറൽ കൺവീനർ ജെ ഗായത്രി എന്നിവർ സംസാരിച്ചു. ksta



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home