ടാക്സി ടെബോ വർക്കേഴ്സ് യൂണിയൻ കൺവൻഷൻ

ഓട്ടോ ടാക്സി ‑ ടെബോ വർക്കേഴ്സ് യൂണിയൻ കായംകുളം ഏരിയാ കൺവൻഷൻ ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
മോട്ടോർ വാഹനങ്ങളുടെ സി എഫ് നൽകുന്നതിന് ഏർപ്പെടുത്തിയ പുതിയ സംവിധാനം മാറ്റണമെന്ന് ഓട്ടോ ടാക്സി ടെംമ്പോ വർക്കേഴ്സ് യൂണിയൻ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി മണിയപ്പൻ അധ്യക്ഷനായി. സെക്രട്ടറി ഹരിലാൽ, ജി ശ്രീനിവാസൻ, കെ പി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി മണിയപ്പൻ (പ്രസിഡന്റ്), കൃഷ്ണകുമാർ, ഷെഫീക്ക്, നാസർ (വൈസ് പ്രസിഡന്റുമാർ), തുണ്ടത്തിൽ ശ്രീഹരി (സെക്രട്ടറി), രമണൻ, സന്തോഷ്, നിസാർ കാട്ടിശ്ശേരിൽ (ജോ. സെക്രട്ടറിമാർ), ഹരിലാൽ (ട്രഷറർ).









0 comments