ad
Deshabhimani

84.98 കോടിയിൽ ആറുനില കെട്ടിടം

താലൂക്കാശുപത്രി മന്ദിരം സമർപ്പിച്ചു

ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ കിഫ്‌ബിയിലെ 84.98 കോടി ചെലവിൽ നിർമിച്ച ആറുനില മന്ദിരം മന്ത്രി വീണാ ജോർജ്‌ ഓർലൈനിൽ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ കിഫ്‌ബിയിലെ 84.98 കോടി ചെലവിൽ നിർമിച്ച ആറുനില മന്ദിരം മന്ത്രി വീണാ ജോർജ്‌ ഓർലൈനിൽ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 11, 2026, 01:28 AM | 1 min read

ചേർത്തല

താലൂക്ക്‌ ആസ്ഥാന ആശുപത്രിയിൽ കിഫ്‌ബിയുടെ 84.98 കോടി ചെലവിൽ നിർമിച്ച ആറുനില മന്ദിരം മന്ത്രി വീണാ ജോർജ്‌ ഓൺലൈനിൽ നാടിന്‌ സമർപ്പിച്ചു. ആശുപത്രിയങ്കണം നിറഞ്ഞ്‌ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി. മന്ദിരത്തിലെ ശിലാഫലകം അനാച്ഛാദനം നടത്തിയ മന്ത്രി പി പ്രസാദ്‌ വേദിയിൽ വിളക്കുകൊളുത്തി. ഡിഎംഒ ഡോ. ജമുന വർഗീസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ​ കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ്‌, മുൻ എംപി എ എം ആരിഫ്‌, കൺസിലർ ഡി ജ്യോതിഷ്‌ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ എസ്‌ സോബിൻ സ്വാഗതവും ആശുപത്രി സൂപ്രണ്ട്‌ ഡോ. എസ്‌ ആർ അമീന നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home