സൂപ്പർ സ്പെഷ്യൽ ആരോഗ്യം
സൗഖ്യം കിഫ്ബിച്ചിറകിൽ

മാവേലിക്കര ജില്ലാ ആശുപത്രി
സര്‍ക്കാര്‍ ആശുപത്രികളുടെ സുവര്‍ണകാലമാണ് 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമെന്നത് എതിര്‍ക്കുന്നവര്‍പോലും സമ്മതിക്കും. ജില്ലയുടെ ആരോഗ്യമേഖലയിൽ കോടികളുടെ വികസനപ്രവര്‍ത്തനമാണ് ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയത്. കിഫ്ബി മുഖാന്തരം മാത്രം 632 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ ആരോഗ്യമേഖലയിൽ നടപ്പാക്കി.
ആലപ്പുഴ ജനറൽ ആശുപത്രി @ 117 കോടി
കിഫ്ബിയിൽ 117 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ നഗരസഭ ജനറൽ ആശുപത്രി നിർമാണം പൂർത്തികരിച്ചത്. ഏഴ് നിലകളിലായി അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ ഉൾപ്പടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായ 100 ദിന കർമപരിപാടിയോടനുബന്ധിച്ചാണ് കിഫ്‌ബിയിൽനിന്ന് തുക അനുവദിച്ചത്. 16.4 കോടി രൂപ ചെലവിൽ എംആർഐ സ്‌കാൻ, സിടി സ-്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, 360 ഡിഗ്രി മെറ്റബോളിക് സെന്റർ, നൂതനമായ ലബോറട്ടറി, പബ്ലിക് അഡ്രസ് സിസ്‌റ്റം തുടങ്ങി നൂതന സംവിധാനങ്ങൾ സജ്ജമാക്കി. എച്ച് സലാം എംഎൽഎയുടെ ഇടപെടൽ നിർണായകമായി. 2020ൽ നിർമാണം തുടങ്ങിയ ആശുപത്രി 2024 ഒക-്‌ടോബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
മാവേലിക്കര ജില്ലാ ആശുപത്രി @ 132 കോടി
10 വര്‍ഷത്തിനിടിയില്‍ മാവേലിക്കരയിലുണ്ടായ അഭൂതപൂര്‍വ വികസനമുന്നേറ്റത്തിലെ നാഴികക്കല്ലാണ് അത്യാധുനിക ഏഴുനില സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം. 102.8 കോടിയാണ് കെട്ടിട നിർമാണത്തിന് ചെലവഴിച്ചത്. രണ്ടാംഘട്ടത്തിൽ സിടി സ്‌കാൻ അടക്കമുള്ള ആധുനിക മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമായി 29.2 കൂടിയാണ് ചെലവഴിക്കുന്നത്. അത്യാഹിത–-തീവ്രപരിചരണ വിഭാഗങ്ങൾക്ക് 90 കിടക്ക ഉൾപ്പെടെ 325 കിടക്ക പുതിയ ബ്ലോക്കിലുണ്ട്. ഒന്നാം നിലയിൽ ഡോക്‌ടർമാരുടെ കൺസൾട്ടേഷൻ ഉൾപ്പെടെ ഒപി വിഭാഗവും നിരീക്ഷണവാർഡും. രണ്ടും മൂന്നും നിലകളിലായി 100 കിടക്ക വീതമുള്ള പുരുഷ-–-വനിതാ വാർഡുകൾ ക്രമീകരിക്കും. നാലാം നിലയിൽ 80 കിടക്കകളുള്ള ഗൈനക്കോളജി വാർഡിൽ പ്രസവമുറി, പ്രസവവാർഡ്, ഗൈനിക് തീയേറ്റർ, നവജാതശിശു പരിചരണവിഭാഗം എന്നിവ സജ്ജമാക്കി. അഞ്ചാം നിലയിലാണ് തിയറ്ററുകളും മൂന്ന് തീവ്രപരിചരണ വിഭാഗങ്ങളും. ആറാം നിലയിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള രക്തബാങ്ക്, ലബോറട്ടറി, ഗൈനക്കോളജി, അത്യാഹിത വിഭാഗങ്ങൾക്കായി ഓരോ പ്രത്യേക തിയറ്ററും.
തുറവൂർ താലൂക്ക് @ 51.4 കോടി
ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രികളിലൊന്നായി തുറവൂർ. 60.2 സെന്റ് സ്ഥലത്തായി 60,000 ചതുരശ്ര അടിയിൽ ആറുനിലകളുള്ള കെട്ടിടം 51.4 കോടി ചെലവിലാണ് നിർമാണം പൂർത്തികരിച്ചത്. താഴത്തെ നിലയിൽ സിടി സ-്‌കാനുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാകെയർ യൂണിറ്റും ഒന്നാംനിലയിൽ അന്താരാഷ-്‌ട്ര നിലവാരത്തിലുള്ള നാല് ഓപ്പറേഷൻ തിയറ്ററുകളും പ്രവർത്തിക്കുന്നത്. രണ്ടുമുതൽ ആറുവരെ വാർഡുകളിലായി 280 കിടക്ക, മൂന്നു ലിഫ്റ്റ് എന്നിവ നിർമിച്ചു. പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് സ-്‌കൈവാക്ക് സംവിധാനം നിർമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച താലൂക്കാശുപത്രികൂടിയാണ് തുറവൂർ. 16 യന്ത്രം അധികമായി സ്ഥാപിച്ചതോടെ ദിവസവും 24 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. ഇതുവരെ 35000ത്തിലധികം പേർക്ക് ഡയാലിസിസ് ചെയ-്‌തു.
കായംകുളം താലൂക്ക് @ 45.70 കോടി
ഗവ. താലൂക്കാശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കിഫ്ബിയിൽനിന്ന് 45.70 കോടി വിനിയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവരികയാണ്. 1,40,000 ചതുരശ്ര അടി വിസ-്‌തീർണത്തിൽ അഞ്ച് നിലകളായിട്ടാണ് കെട്ടിടം. 150 കിടക്കകളോടുകൂടിയ ഐപി സംവിധാനങ്ങൾ, 16 പേവാർഡ്, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ഡയാലിസിസ് യൂണിറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, അഗ്നിരക്ഷാ ഉപകരണങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെട്ടികാട് 101.2 @ കോടി
തീരദേശ ജനതയ്‌ക്ക് എൽഡിഎഫ് സർക്കാരിന്റെ കരുതലായി ചെട്ടികാട് താലൂക്ക് ആശുപത്രി ആദ്യഘട്ട നിർമാണം പൂർത്തികരിച്ചു 01.2 കോടിയുടെ മൾട്ടി സ-്‌പെഷ്യാലിറ്റി ആശുപത്രിയുടെ 60 ശതമാനം നിർമാണം പൂർത്തിയായി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിന്റെ മേൽനോട്ടത്തിൽ 1.30 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം. ഐസിയു അടക്കം 147 കിടക്കയും 10 ഒപി കേന്ദ്രങ്ങളും അഞ്ച് ശസ്‌ത്രക്രിയ തിയറ്ററുകളും അഞ്ചുനിലസമുച്ചയത്തിലുണ്ടാകും. ഡയാലിസിസ്, അസ്ഥിവിഭാഗം, സ-്‌ത്രീകളുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവയുമുണ്ട്. കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ, പൂന്തോട്ടം എന്നിവയും നിർമിക്കും.
ചെങ്ങന്നൂർ @ 100 കോടി
ചെങ്ങന്നൂരിെന്റെ തലയെടുപ്പായി ജില്ല ആശുപത്രി. 100 കോടി ചെലവിൽ രണ്ടര ഏക്കറിൽ ഏഴു നിലകളിലായി 1, 25,000 ചതുരശ്രയടി വിസ്‌തീര്‍ണത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി നാടിന് സമർപ്പിച്ചത്. ജില്ലാ ആശുപത്രിയേയും മാതൃശിശു ആശുപത്രിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേൽക്കൂരയോടെയുള്ള റാമ്പും ക്രമീകരിച്ചിട്ടുണ്ട്. 300 കിടക്കയും സോളാര്‍സംവിധാനവും അത്യാധുനിക മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്‌ധചികിത്സ നല്‍കാന്‍ അത്യാധുനിക ട്രോമാകെയര്‍ സംവിധാനവുമുണ്ട്.
ചേർത്തല @ 84.98കോടി
താലൂക്കാശുപത്രിയുടെ ബഹുനില കെട്ടിടസമുച്ചയ നിർമാണം പൂർത്തികരിച്ച് നാടിന് സമർപ്പിച്ചു. കിഫ്‌ബി അനുവദിച്ച 84.98 കോടി രൂപ ചെലവിൽ ആറ് നിലയിലായി അത്യാകർഷക കെട്ടിടസമുച്ചയമാണ് നിർമിച്ചത്. ആറ് നിലയിൽ 12,558 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് കെട്ടിടം. പ്രധാനബ്ലോക്കിന് പുറമെ സർവീസ് ബ്ലോക്കും ആധുനിക മോർച്ചറിയും സമുച്ചയത്തിലുണ്ട്. നാല് പ്രധാന ഓപറേഷൻ തിയറ്റർ കൂടാതെ മൈനർ ഓപറേഷൻ തിയറ്റർ, ജനറൽ ഓർത്തോസർജറി, ജനറൽ സർജറി, നേത്രശസ്‌ത്രക്രിയ വിഭാഗങ്ങളിലെ ഓപറേഷൻ തിയറ്ററുകളും എമർജൻസി ഓപറേഷൻ തിയറ്ററും കെട്ടിടത്തിലുണ്ട്. 14 കിടക്കകൾ സഹിതമാണ് അത്യാഹിത വിഭാഗം. 13 വിഭാഗങ്ങളിലെ ഒപി സേവനവും താഴത്തെ നിലയിലുണ്ടാകും. ആധുനിക അണുനശീകരണ യൂണിറ്റ്, ഐസൊലേഷൻ വാർഡ്, രോഗികൾക്കും ജീവനക്കാർക്കും ലിഫ്‌റ്റ്, സിസിടിവി, ഫയർ അലാറം, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണി, ഒരുലക്ഷം ലിറ്ററിന്റെ ജലസംഭരണി, മെഡിക്കൽ ഗ്യാസ് പൈപ്പുലൈൻ എന്നിവയും നിർമിച്ചിട്ടുണ്ട്.










0 comments