ad
Deshabhimani

സൺഡേ സ്‌കൂൾ സോണൽ മത്സരം: തുമ്പമൺ ജേതാക്കൾ ​

അഖില മലങ്കര സൺഡേ സ്‌കൂൾ  സോണൽ സഹപാഠ്യമത്സരങ്ങൾ 
ഓർത്തഡോക്‌സ്‌ സഭ വൈദി ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനംചെയ്യുന്നു

അഖില മലങ്കര സൺഡേ സ്‌കൂൾ സോണൽ സഹപാഠ്യമത്സരങ്ങൾ 
ഓർത്തഡോക്‌സ്‌ സഭ വൈദി ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 10, 2025, 12:21 AM | 1 min read

ചെങ്ങന്നൂർ

അഖില മലങ്കര സൺഡേ സ്‌കൂൾ സോണൽ സഹപാഠ്യമത്സരത്തിൽ തുമ്പമൺ ഭദ്രാസനം ഒന്നാംസ്ഥാനവും ചെങ്ങന്നൂർ ഭദ്രാസനം രണ്ടാംസ്ഥാനവും മാവേലിക്കര, നിലയ്‌ക്കൽ ഭദ്രാസനങ്ങൾ മൂന്നാംസ്ഥാനവും നേടി. ഓർത്തഡോക്‌സ്‌ സഭ വൈദിക ട്രസ്‌റ്റി ഫാ. തോമസ് വർഗീസ് അമയിൽ മത്സരം ഉദ്ഘാടനംചെയ്‌തു. സൺഡേ സ്‌കൂൾ ഭദ്രാസന വൈസ്‌പ്രസിഡന്റ്‌ ഫാ. ടിജു ഏബ്രഹാം അധ്യക്ഷനായി. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി, ഡയറക്‌ടർ സജി പട്ടരുമഠം, സെക്രട്ടറി കെ വി വർഗീസ്, ഫാ. ജിജോ കെ ജോയി, ജോസ് കെ ഏബ്രഹാം, റോയി ശമുവേൽ, ടി എസ് ജോസ്, വർഗീസ് ജോർജ്, സുജിത്ത് സഖറിയ, സുനിൽ കെ ജോർജ്, ജോർജ് വർഗീസ്, കെ എ ഏബ്രഹാം, ഡി സുനിമോൾ, തോമസ് ശമുവേൽ. ഫാ. ജോൺ ചാക്കോ, ഫാ. ഗീവർഗീസ് ശമുവേൽ, ഫാ തോമസ് ശമുവേൽ, ഫാ. ബിജു ടി മാത്യു, ഫാ. മോൻസി കടവിൽ, പിആർഒ ചിൽസ് തോമസ് കോശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home