ആവേശമേറ്റി സുഭാഷിണി അലി

ഇടതുപക്ഷ ജനാധിപത്യ മഹിള ഫെഡറേഷൻ ചേർത്തല മണ്ഡലം കമ്മിറ്റി അരീപ്പറമ്പ് സുകൃതം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാസംഗമം ഉദ്‌ഘാടനംചെയ്‌ത ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ-്പ്രസിഡന്റ് സുഭാഷിണി അലി സ്ഥാനാർഥി പി പ്രസാദിന് വിജയാഭിവാദ്യമേകുന്നു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സമീപം
ചേർത്തല/കാർത്തികപ്പള്ളി/ ചെങ്ങന്നൂർ
അണികൾക്ക് ആവേശം പകർന്ന് സിപിഐ എം മുതിർന്ന നേതാവ് സുഭാഷിണി അലി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യാനാണ് അവർ എത്തിയത്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ സമ്മേളനങ്ങളിൽ ഇരന്പിയെത്തി. രാവിലെ ചേർത്തലയിൽ ഇടതു ജനാധിപത്യ മഹിള ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അരീപ്പറന്പ് സുകൃതം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനംചെയ്‌തു. ജി ശശികല അധ്യക്ഷയായി. സന്ധ്യ ബെന്നി സ്വാഗതംപറഞ്ഞു. മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, ദീപ്‌തി അജയകുമാർ, പ്രഭാ മധു, ജമീല പുരുഷോത്തമൻ, ലളിതാംബിക, ഷേർളി ഭാർഗവൻ, സിന്ധു വിനു, ലിസി ടോമി, അഥീന രാജു, സുഭദ്ര, അഷിത, മായ സുദർശനൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്‌മോന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം മുതുകുളം ചൂളത്തെരുവ് ജങ്‌ഷനിൽ ഉദ്ഘാടനംചെയ്‌തു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. അഡ്വ. ബി രാജേന്ദ്രൻ സുഭാഷിണി അലിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. സ്ഥാനാർഥി ടി ടി ജിസ്‌മോൻ, എൽഡിഎഫ് നേതാക്കളായ എം സത്യപാലൻ, ടി കെ ദേവകുമാർ, പി വി സത്യനേശൻ, എ ശോഭ, അഡ്വ. ടി എസ് താഹ, എം ശിവപ്രസാദ്, മണി വിശ്വനാഥ്, ആർ ഗിരിജ എന്നിവർ സംസാരിച്ചു. തുടർന്ന് ചെങ്ങന്നൂർ വെൺമണി കല്യാത്ര ജങ്‌ഷനിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്‌ഘാടനംചെയ്‌തു. ഹേമലത മോഹൻ അധ്യക്ഷയായി. എൽഡിഎഫ് നേതാക്കളായ എ മഹേന്ദ്രൻ , എം എച്ച് റഷീദ്, ജെയിംസ് ശമുവേൽ , ടി അനിതകുമാരി, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ദിവ്യ , കെ എസ് ഗോപിനാഥൻ, പി ആർ രമേശ്‌കുമാർ, ബി ബാബു എന്നിവർ സംസാരിച്ചു .











0 comments