ക്യാന്പിലുള്ളവര്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍

ഐഎച്ച്ആർഡി ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിലെ എൻഎസ്എസ് വളന്റിയർമാര്‍ മഴുക്കീർ ഗവ. യു പി സ്കൂളിലെ ക്ലാസ് മുറികൾ ശുചീകരിക്കുന്നു
ചെങ്ങന്നൂർ
പ്രളയ ദുരന്തത്തിൽ ബുദ്ധിമുട്ടിയവർക്ക് ആശ്വാസവും കൈത്താങ്ങുമായി ഐഎച്ച്ആർഡി ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍.
കോളേജ് എൻഎസ്എസ് കെടിയു സെൽ വളന്റിയർമാർ എണ്ണയ്ക്കാട് ഗവ. യു പി സ്കൂളിലെയും മഴുക്കീർ ഗവ. യു പി സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ നല്‍കി. ക്യാമ്പ് അവസാനിപ്പിച്ച മഴുക്കീർ ഗവ. യു പി സ്കൂൾ ക്ലാസ് മുറികളും പരിസരവും വിദ്യാർഥികൾ ശുചീകരിച്ചു.
യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ കെ ബിജു കുമാർ, സുധീർ ബാബു പ്രീതിമോൾ സിലാസ്റ്റിൻ, വളന്റിയർ സെക്രട്ടറിമാർ പങ്കെടുത്തു.









0 comments