Deshabhimani

സ്‌റ്റുഡന്റ് ആർട്ട് ക്യാമ്പ് സമാപിച്ചു

ജില്ലാ  പഞ്ചായത്തും ആർഎപി ആർട്ട് അക്കാദമിയും ചേർന്ന്  സംഘടിപ്പിച്ച സ്‌റ്റുഡന്റ് ആർട്ട് ക്യാമ്പ് സമാപനം  നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ജില്ലാ പഞ്ചായത്തും ആർഎപി ആർട്ട് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച സ്‌റ്റുഡന്റ് ആർട്ട് ക്യാമ്പ് സമാപനം നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:29 AM | 1 min read

മാരാരിക്കുളം

ജില്ലാ പഞ്ചായത്തും ആർഎപി ആർട്ട് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച സ്‌റ്റുഡന്റ് ആർട്ട് ക്യാമ്പ് സമാപിച്ചു. റൂറൽ ആർട്ട് ഡെവലപ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായും കേരള ലളിതകലാ അക്കാദമിയുടെയും ബിനാലെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴിഞ്ഞ നാല് വർഷമായി മാരാരിക്കുളം മേഖലയിൽ നടന്നുവരുന്ന കലാപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പൊള്ളേത്തൈയിൽ നടന്ന സമാപനസമ്മേളനം നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഇന്ദിര തിലകൻ, സ്ഥിരംസമിതി അധ്യക്ഷൻ റിൻസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈമൺ ജോൺകുട്ടി, പഞ്ചായത്ത് അംഗങ്ങളായ വി പി മനോജ്, ഷീല സുരേഷ്, ആലപ്പി ആർട്ട് അക്കാദമി ചെയർമാൻ അമീൻ ഖലീൽ, ക്യാമ്പ് കോ–ഓർഡിനേറ്റർ ഷെറിൻ ഫിലോ ജോസ്, പ്രധാനാധ്യാപിക സ്വപ്‌ന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home