ശക്തമായ തിരമാല: പൊന്തുവള്ളങ്ങൾ മറിഞ്ഞു

ശക്തമായ തിരമാലയിൽ മറിഞ്ഞ പൊന്തുവള്ളങ്ങൾ മത്സ്യത്തൊഴിലാളികൾ കരയിലെത്തിക്കുന്നു
അമ്പലപ്പുഴ
ശക്തമായ തിരമാലയില്‍പ്പെട്ട് പൊന്തുവള്ളങ്ങൾ മറിഞ്ഞു. കടലില്‍വീണ മത്സ്യത്തൊഴിലാളികളെയും പൊന്തുവള്ളങ്ങളും മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് കരയിലെത്തിച്ചു. ചൊവ്വ രാവിലെ പുന്നപ്ര ചള്ളി കടൽത്തീരത്തായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങളാണ് കൂറ്റന്‍ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ വീണു. ഈ സമയം കരയിലുണ്ടായിരുന്ന തൊഴിലാളികളെത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തൊഴിലാളികളെയും വള്ളങ്ങളും കരക്കെത്തിച്ചത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തിങ്കളാഴ്ചവരെ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തൊഴിലാളികള്‍ രണ്ടുദിവസമായി പണിക്കു പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ അന്തരീക്ഷം ശാന്തമായതോടെയാണ് മത്സ്യബന്ധനത്തിന് പോയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ കൂറ്റൻ തിരമാലയിൽ വള്ളങ്ങൾ മറിഞ്ഞത്. വള്ളങ്ങൾക്ക് കേടു സംഭവിച്ചു. വലയും പങ്കായവും നഷ്ടപ്പെട്ടു.










0 comments