ad
Deshabhimani

കായംകുളത്ത് തെരുവുനായ 
ആക്രമണം; നിരവധി പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2025, 12:36 AM | 1 min read

കായംകുളം

കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഞായർ രാവിലെ മേടമുക്ക് പ്രദേശത്തും വിഠോബാ അമ്പലത്തിന് സമീപവുമാണ് ആക്രമണം ഉണ്ടായത്. വീടിന് സമീപത്തുനിന്നവരെയും റോഡിലൂടെ നടന്നുപോയവരെയുമാണ്‌ നായ ആക്രമിച്ചത്. മേടമുക്കിന് സമീപത്തെ കടകളിലെ ജീവനക്കാരും ആക്രമണത്തിന് ഇരയായി. പരിക്കേറ്റവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home