ad
Deshabhimani

മാറ്റമില്ലാതെ മാനസമീരയുടെ മുന്നേറ്റം

സംസ്ഥാന സ്കൂൾ കലോത്സവം

മാനസമീര

വെബ് ഡെസ്ക്

Published on Jan 17, 2026, 12:08 AM | 1 min read

ഹരിപ്പാട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും മാനസമീരയ്‌ക്ക്‌ മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡോടെ വിജയം. ചിത്രരചനാവിഭാഗത്തിലാണ് മൂന്നാമതും ഹാട്രിക്കിനുടമയായത്. ​സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അവാർഡുകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ മാനസമീര 2023ൽ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ചിത്രരചനയിൽ ദേശീയ അവാർഡും നേടിയിട്ടുണ്ട്‌. 2024ലെ സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാര ജേതാവുമാണ്. ​ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു കൊമേഴ്സ് വിദ്യാർഥിനിയാണ്. കരുവാറ്റ കളത്തിൽപറമ്പിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മുരുകന്റെയും ജയകുമാരിയുടെയും മകളാണ്. അനിയൻ മയൂഖ് സാഗർ മണ്ണാറശാല യുപി സ്‌കൂളിൽ ഏഴ-ാം ക്ലാസ്‌ വിദ്യാർഥിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home