ad
Deshabhimani

ഫുൾ എപ്ലസ് താരമായി 
ബാലാമണി

ബാലാമണി ടൊവിനോ തോമസിനൊപ്പം പള്ളിച്ചട്ടന്പി സിനിമ പ്രമോഷനിടെ
വെബ് ഡെസ്ക്

Published on May 16, 2026, 01:44 AM | 1 min read

ഹരിപ്പാട്

അഭിനയ മികവിൽ ഹരിപ്പാടിന് അഭിമാനമായ ബാലാമണിക്ക്‌ എസ്എസ്എൽസി പരീക്ഷയിൽ മിന്നുംജയം. എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. അടുത്തിടെ പ്രദർശനത്തിനെത്തിയ ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി സിനിമയിൽ ടൊവിനോയുടെ സഹോദരിയുടെ വേഷത്തിലാണ് ഈ കൗമാരക്കാരി അഭ്രപാളിയിൽ അരങ്ങേറ്റം കുറിച്ചത്. സീ കേരള ചാനൽ നടത്തിയ കേരള ജൂനിയർ നാടകാഭിനയ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പാണ്‌. ഇതിലെ പ്രകടനം കണ്ടാണ് സംവിധായകൻ പള്ളിച്ചട്ടമ്പിയിൽ അവസരം നൽകിയത്. ഫ്ലവേഴ്സ്, ഏഷ്യാനെറ്റ്, അമൃത ചാനലുകളിലെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്ന ബാലാമണി കഴിഞ്ഞ രണ്ടുതവണത്തെയും സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്‌. പഠനത്തിനൊപ്പം അഭിനയരംഗത്തും തന്റെ സർഗശേഷി തെളിയിച്ചു മുന്നോട്ടുപോകണമെന്നാണ്ബാലാമണി ആഗ്രഹിക്കുന്നത്. ഹരിപ്പാട് തെക്കേനട സോമതീർഥത്തിൽ സതീഷിന്റെയും റാണിയുടെയും മകളാണ്. എംബിഎ കഴിഞ്ഞ പാർവതി സഹോദരിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home