സംസ്ഥാനത്ത് നാലാം സ്ഥാനത്ത്
99.63% മധുര വിജയം


സ്വന്തം ലേഖകൻ
Published on May 16, 2026, 01:45 AM | 1 min read
ആലപ്പുഴ
എസ്എസ്എൽസി പരീക്ഷയിൽ 99.63 ശതമാനത്തിന്റെ മിന്നും വിജയം നേടി ജില്ല. 10,221 ആൺകുട്ടികളും 10,021 പെൺകുട്ടികളും ഉൾപ്പെടെ 20,242 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,178 ആൺകുട്ടികളും 9,989 പെൺകുട്ടികളും ഉൾപ്പെടെ 20,167 പേർ ഉപരിപഠനത്തിന് അർഹതനേടി. കഴിഞ്ഞവർഷം ജില്ലയിൽ 99.7 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.07 ശതമാനത്തിന്റെ നേരിയകുറവുണ്ട്. എ പ്ലസുകാരുടെ എണ്ണത്തിലും വർധനവില്ല. വിജയശതമാനത്തിൽ സംസ്ഥാനത്ത് ജില്ല നാലാംസ്ഥാനം നിലനിർത്തി. സംസ്ഥാനത്ത് ഏറ്റവുംകുറവ് വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയ കുട്ടനാട്ടിൽ (1,787) എല്ലാവരും വിജയിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ലയായി. കഴിഞ്ഞതവണയും കുട്ടനാട് നൂറുശതമാനം നേടിയിരുന്നു. സംസ്ഥാനത്ത് ഒരാൾ മാത്രം പരീക്ഷയെഴുതിയ മൂന്നു സ്കൂളുകളിൽ ജില്ലയിലെ തലവടി ഗവ. വി എച്ച് എസ് എസിലെ വിദ്യാർഥിയും വിജയിച്ചു.











0 comments