ad
Deshabhimani

എസ്എസ്എഫ് സാഹിത്യോത്സവ്

literary

എസ്എസ്എഫ് ഹരിപ്പാട് ഡിവിഷൻ സാഹിത്യോത്സവ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 12:36 AM | 1 min read

മാന്നാർ

എസ്എസ്എഫ് ഹരിപ്പാട് ഡിവിഷൻ സാഹിത്യോത്സവ് മാന്നാർ വ്യാപാരഭവനിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഡിവിഷൻ പ്രസിഡന്റ് മുബാറക് ജൗഹരി അധ്യക്ഷനായി. ഡിവിഷന് കീഴിലെ അഞ്ച് സെക്‌ടറുകളിൽനിന്നായി യോഗ്യത നേടിയ 250ഓളം വിദ്യാർഥികളാണ് വിവിധയിനങ്ങളിൽ മത്സരിക്കാനെത്തിയത്. സ്വാഗതസംഘം ചെയർമാൻ നിസാം പുത്തൻബംഗ്ലാവ്, കൺവീനർ നിസാർ മാന്നാർ, മാന്നാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി എ ഷാജഹാൻ, ടി കെ ഷാജഹാൻ, കെ എ കരീം, ജുനൈദ് സേഠ്, നിസാർ കുരട്ടിക്കാട് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home