കായികമേള

കഞ്ഞിക്കുഴി
ചേർത്തല ശ്രീനാരായണ ട്രസ്റ്റ് എച്ച്‌എസ-്‌എസിലെ കായികമേള അർജുന അവാർഡ് ജേതാവും ജില്ലാ സ-്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പി ജെ ജോസഫ് ഉദ്ഘാടനംചെയ-്‌തു. പിടിഎ പ്രസിഡന്റ് പി സാബു കണ്ണർകാട് അധ്യക്ഷനായി. എസ്എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ടി പ്രസന്നകുമാർ, പ്രഥമാധ്യാപിക ധന്യാ പ്രതാപ് എന്നിവർ സംസാരിച്ചു. തുടർന്ന് ഹൈസ-്‌കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ ലോങ് ജമ്പ്, ഷോട്ട്പുട്ട്, അത്‌ലറ്റിക് മത്സരങ്ങൾ നടന്നു.










0 comments