ad
Deshabhimani

മിന്നിത്തിളങ്ങി 
ജലഘോഷയാത്ര

ജലഘോഷയാത്ര എച്ച് സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 24, 2025, 01:06 AM | 1 min read

അമ്പലപ്പുഴ

​ഓളപ്പരപ്പുകളെ ആവേശത്തിൽ ആറാടിച്ച് ജല ഘോഷയാത്ര നടത്തി. അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവ ഭാഗമായ തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റിന്റെ വരവറിയിച്ച് പുറക്കാട് കന്നിട്ടക്കടവിൽ നിന്നാണ് നിരവധി വള്ളങ്ങൾ അണിനിരന്ന് വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ ഘോഷയാത്ര സംഘടിപ്പിച്ചത്. എച്ച് സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ എസ് സുദർശനൻ അധ്യക്ഷനായി. തോട്ടപ്പള്ളി സ്പിൽവേയ്‌ക്കുസമീപം ഘോഷയാത്ര സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home