ശ്രീനാരായണ ധർമ വിചാരയജ്ഞം ഇന്ന് സമാപിക്കും

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ നടത്തുന്ന ശ്രീനാരായണധർമ വിചാരയജ്ഞത്തിന്റെ രണ്ടാം ദിനത്തിൽ സ്വാമിനി നിത്യചിന്മയി പ്രഭാഷണം നടത്തുന്നു
കാർത്തികപ്പള്ളി
എസ്എൻഡിപി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടന്നുവന്ന ശ്രീനാരായണ ധർമ വിചാരയജ്ഞം ഞായറാഴ്ച സമാപിക്കും. ഒൻപതിന് ഭജൻ, 10-ന് സൗമ്യയുടെ പ്രഭാഷണം, 11-ന് ബിജു പുളിയ്ക്കലേത്തിന്റെ പ്രഭാഷണം, 12.30-ന് ഗുരുപൂജ, പ്രസാദമൂട്ട്, രണ്ടിനു ധന്യാ ബെൻസാലിന്റെ പ്രഭാഷണം. നാലിന് സമാപന സമ്മേളനം എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി ഉദ്ഘാടനംചെയ്യും. യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ അധ്യക്ഷനാകും. യോഗം കൗൺസിലർ പി ടി മന്മഥൻ മുഖ്യപ്രഭാഷണംനടത്തും. ശിവഗിരി മഠം പ്രബോധ തീർഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണംനടത്തും.










0 comments