എസ്‌എൻ ട്രസ്‌റ്റ് നിയമാവലി ഭേദഗതിചെയ്‌തു

എസ്എൻ ട്രസ്‌റ്റ് വിശേഷാൽ പൊതുയോഗവേദിയിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിളക്കുകൊളുത്തുന്നു
ചേർത്തല
എസ്എൻ ട്രസ്‌റ്റ് വിശേഷാൽ പൊതുയോഗം ആദായനികുതി സംബന്ധിച്ച നിയമാവലി ഭേദഗതിചെയ്‌തു. ട്രസ്‌റ്റിന്റെ 12 എ രജിസ്ട്രേഷൻ അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കുന്നതിന്റെ ഭാഗമായാണ് ആദായനികുതി കമീഷണറുടെ നിർദേശപ്രകാരം ഭേദഗതി. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗത്തിൽ ചെയർമാൻ ഡോ. എം എൻ സോമൻ അധ്യക്ഷനായി. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റർ എ എം ഷെഫീഖ് ഭേദഗതി വിശദീകരിച്ചു. പത്മഭൂഷൺ ബഹുമതി നേടിയ വെള്ളാപ്പള്ളിയെ ശ്രീനാരായണ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും അനുമോദിച്ചു. ട്രഷറർ ഡോ. ജി ജയദേവൻ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ മോഹൻശങ്കർ, അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments