ad
Deshabhimani

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുക ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2025, 12:37 AM | 1 min read

തുറവൂർ

കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ എൻജിൻ ഭാഗത്തുനിന്ന്​ പുക ഉയർന്നു. ദേശീയപാതയിൽ തുറവൂർ ആലയ-്​ക്കാപറമ്പിൽ ബുധൻ ഉച്ചയോടെയാണ് സംഭവം. എറണാകുളത്തുനിന്ന്​ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവർ ബസ് ആലയ്​ക്കാപറമ്പിന് സമീപം പാതയോരത്ത് ഒതുക്കി യാത്രക്കാരെ സുരക്ഷിതമായി ബസിനുള്ളിൽ നിന്നിറക്കി. ഇതിനിടെ വൻതോതിൽ പുക ഉയർന്നു. ചേർത്തലയിൽനിന്ന്​ അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ്ചെയ്‌ത്​ പുക നിയന്ത്രിച്ചു. വാഹനത്തിന്റെ ബാറ്ററിയുമായുള്ള കണക്‌ഷൻ വിച-്​ഛേദിച്ചു. പിന്നീട് കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ എൻജിനീയർമാർ പരിശോധിച്ചു. ഷോർട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home