ad
Deshabhimani

വമ്പോടെ കുതിച്ച്‌ 
ചെറുവള്ളങ്ങളും

ചമ്പക്കുളം മൂലം ജലോത്സവം  ആസ്വദിക്കുന്നവരുടെ ആവേശം
വെബ് ഡെസ്ക്

Published on Jul 10, 2025, 02:26 AM | 1 min read

ചമ്പക്കുളം

ചുണ്ടനൊപ്പം നിൽക്കുന്ന വമ്പിലായിരുന്നു ചെറുവള്ളങ്ങളുടെ കുതിപ്പും. കൊള്ളിയാൻകണക്കെ കുതിച്ച വെപ്പുവെള്ളങ്ങൾ ഇരുകരകളിലും തടിച്ചുകൂടിയ കാണികളെ ആവേശം കൊള്ളിച്ചു. വെപ്പ്‌ എ, ബി ഇനങ്ങളിൽ ആറ്‌ വള്ളം തുഴയെറിഞ്ഞു. ആവേശത്തിന്‌ അണുവിട കുറയാത്ത പ്രദർശനമത്സരങ്ങൾക്ക്‌ ശേഷമായിരുന്നു ചെറുവള്ളങ്ങളുടെ കലാശപ്പോര്‌. വെപ്പ്‌ എ ഗ്രേഡിൽ വിജീഷ് വിജയൻ പുളിക്കലിന്റെ നായകത്വത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ ഒന്നാമതായി. നടുവിലേപുരക്കൽ കൾച്ചറൽ ആൻഡ് ഡെവലപ്‌മെന്റ്‌ സൊസൈറ്റിയുടെ നവജ്യോതി രണ്ടാമതും കാരിച്ചാൽ ചുണ്ടൻ ബോട്ട്​ ക്ലബ്ബിന്റെ മണലി മൂന്നാമതുമായി. വെപ്പ്‌ ബി വിഭാഗത്തിൽ സാംസൺ ചാക്കോ ക്യാപ്റ്റനായ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിന്റെ പി ജി കരിപ്പുഴ കിരീടംചൂടി. കൊടുപ്പുന്ന ബോട്ട്​ ക്ലബ്ബിന്റെ ചിറ​മേൽ തോട്ടുകടവൻ രണ്ടാംസ്ഥാനവും വിബിസി വൈശ്യംഭാഗത്തിന്റെ പുന്നത്രപുരയ്‌ക്കൽ മൂന്നാംസ്ഥാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home