ad
Deshabhimani

നൈപുണ്യ വികസനകേന്ദ്രം തുറന്നു

കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം കോളേജ് പ്രിൻസിപ്പൽ 
ഡോ. എൽ ഷാജി ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം കോളേജ് പ്രിൻസിപ്പൽ 
ഡോ. എൽ ഷാജി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 17, 2026, 12:00 AM | 1 min read

കാർത്തികപ്പള്ളി

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി നൈപുണ്യ വികസനത്തിന് മുൻഗണന നൽകി ആരംഭിച്ച ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. നാലാം സെമസ്റ്റർ വിദ്യാർഥികൾക്കായാണിത്‌.ഐഎച്ച്ആർഡി ഉൾപ്പെടെ എട്ട് ഏജൻസികൾക്കാണ്‌ ചുമതല. 14 ജില്ലകളിലായി 39 നൈപുണ്യ വികസന കേന്ദ്രങ്ങൾ ഐഎച്ച്ആർഡി ആരംഭിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസിൽ ആരംഭിച്ച നൈപുണ്യവികസനകേന്ദ്രം ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ ഓൺലൈനായി ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എൽ ഷാജി അധ്യക്ഷനായി. വെബ്സൈറ്റ് ഡിസൈൻ, റോബോട്ടിക്സ് പരിചയം, ലോജിസ്റ്റിക്സ്, അക്കൗണ്ടിങ് എന്നിവ ഉൾപ്പെടെ അഞ്ച് പ്രധാന മേഖലകളിൽ പരിശീലനം നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home