ad
Deshabhimani

ശിവഗിരി തീർഥാടന കൊടിക്കയർ
പദയാത്ര പുറപ്പെട്ടു

ശിവഗിരി തീർഥാടന നഗറിലേക്കുള്ള കൊടിക്കയർ ശിവഗിരിമഠം എക്‌സിക്യുട്ടീവ് അംഗം വിശാലാനന്ദസ്വാമികള്‍  പദയാത്ര ക്യാപ്റ്റൻ വിജയഘോഷ്‌ ചാരങ്കാട്ടിന്‌ കൈമാറുന്നു

ശിവഗിരി തീർഥാടന നഗറിലേക്കുള്ള കൊടിക്കയർ ശിവഗിരിമഠം എക്‌സിക്യുട്ടീവ് അംഗം വിശാലാനന്ദസ്വാമികള്‍ പദയാത്ര ക്യാപ്റ്റൻ വിജയഘോഷ്‌ ചാരങ്കാട്ടിന്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Dec 24, 2025, 12:25 AM | 1 min read

ചേർത്തല
ശിവിഗിരി തീർഥാടന നഗറിലേക്കുള്ള കൊടിക്കയർ പദയാത്ര ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്‌ഠിച്ച കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തിൽനിന്ന്‌ പുറപ്പെട്ടു. താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ആഭിമുഖ്യത്തിലാണ്‌ പദയാത്ര. ​മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. സി ആര്‍ ദേവരാജ് ചാരങ്കാട്ട് ദീപംതെളിച്ചു. കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷനായി. ക്ഷേത്രയോഗം പ്രസിഡന്റ്‌ സി കെ ഷാജിമോഹനിൽനിന്ന്‌ ഏറ്റുവാങ്ങിയ കൊടിക്കയർ ശിവഗിരിമഠം എക്‌സിക്യൂട്ടീവംഗം വിശാലാനന്ദസ്വാമികള്‍ പദയാത്രാ ക്യാപ്റ്റൻ വിജയഘോഷ്‌ ചാരങ്കാട്ടിന്‌ കൈമാറി.​കൺവീനർ കെ ആർ രാജു കുത്തിയതോട്, ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലേജുമോൾ, വൈസ് ചെയർമാൻ പി എം പുഷ്‌കരൻ പുത്തൻകാവ്, ദേവസ്വം സെക്രട്ടറി ശാന്തകുമാർ, പ്രദീപ് ചെങ്ങണ്ട എന്നിവർ സംസാരിച്ചു. ​നൂറോളം പദയാത്രികർ അനുഗമിക്കുന്ന പദയാത്ര വിവിധയിടങ്ങളിലെ സ്വീകരണശേഷം 29-ന് വൈകിട്ട് നാലിന് വര്‍ക്കലയില്‍ എത്തും. ശ്രീനിവാസപുരം പൗരസമിതി വരവേല്‍ക്കും. ആറിന് ശിവഗിരി മഹാസമാധി മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home