ad
Deshabhimani

മൈത്രി വിളക്കിച്ചേർത്ത്‌ വെങ്കലനാട്‌

പുത്തൻപള്ളി കവാടത്തിൽ 
ശിവരാത്രി എതിരേൽപ്പ്‌

തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് പുത്തൻപള്ളി ജുമാ മസ്ജിദിന്‌ മുന്നിൽ 
ജമാഅത്ത് കമ്മിറ്റി ഒരുക്കിയ സ്വീകരണം

തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് പുത്തൻപള്ളി ജുമാ മസ്ജിദിന്‌ മുന്നിൽ 
ജമാഅത്ത് കമ്മിറ്റി ഒരുക്കിയ സ്വീകരണം

avatar
കെ സുരേഷ്‌കുമാർ

Published on Feb 16, 2026, 12:56 AM | 1 min read

മാന്നാർ

വെങ്കലനാട്ടിൽ ശിവരാത്രി എതിരേൽപ്പിനെ വരവേറ്റ് പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി. മേജർ തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ സമാപനഘോഷയാത്രയ്‌ക്കാണ് പള്ളി കവാടത്തില്‍ സ്വീകരണം നൽകിയത്. ജമാഅത്ത് ഭാരവാഹികളായ എൻ എ റഷീദ്, എൻ എ കലാം, എം കെ മിർസാദ്, അബ്‌ദുൽ കലാം, കെ എം ഷിയാദ് എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ ഹരികുമാര്‍ ശിവം, അനില്‍നായര്‍, അനുകുമാര്‍, അനീഷ് റാം, കലാധരൻ കൈലാസം തുടങ്ങിയവരെയാണ്‌ ഉപഹാരം നൽകി സ്വീകരിച്ചത്‌. നബിദിന റാലിക്ക് തൃക്കുരട്ടി പടിഞ്ഞാറെ നടയിൽ ക്ഷേത്ര ഭരണസമിതിയും സ്വീകരണം ഒരുക്കാറുണ്ട്‌. ഞായർ വൈകിട്ട് അഞ്ചിന് കടപ്ര ജയന്തപുരം കൈനിക്കര മഹാവിഷ്‌ണു ക്ഷേത്രത്തിൽനിന്നാരംഭിച്ച എതിരേൽപ്പ് ഉത്സവം മാന്നാർ എസ്എച്ച്ഒ ഡി രജീഷ-്‌കുമാർ ഉദ്ഘാടനംചെയ്‌തു. കെട്ടുകാഴ്‌ച, ഉത്സവ പ്ലോട്ടുകൾ, കാവടികൾ, വാദ്യമേളങ്ങൾ, തെയ്യം, തൃശൂർ പൂക്കാവടി, കൊട്ടക്കാവടി, മലബാർ തെയ്യം, മെഴുവട്ടക്കുട, ഭസ്‌മക്കാവടി എന്നിവ എതിരേൽപ്പിന് മാറ്റുകൂട്ടി. രാവിലെ കാവടിഘോഷയാത്രയും കാവടി അഭിഷേകവും നടത്തി. തുടർന്ന് കളിയാട്ടം നൃത്തശിൽപ്പങ്ങൾ, സേവ, സംഗീതസന്ധ്യ എന്നിവയും അരങ്ങേറി. ശിവരാത്രി നൃത്തം, വലയികാണിക്ക, ആകാശക്കാഴ്‌ച എന്നിവ തിങ്കൾ പുലർച്ചെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home